കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ല: മുഖ്യമന്ത്രി

single-img
14 January 2023

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കാനാണ് നോക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഒതുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. കേന്ദ്ര സഹായം കേരളത്തിന് നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്നും മുഖ്യമന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.

നിലവിൽ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപി എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജാഥ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസർകോട് മുതല്‍ തിരുവനന്തപുരം വരെയായിരിക്കും ജാഥയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.