മത്സരിക്കാൻ സീറ്റ് കിട്ടിയില്ല; കർണാടകയിൽ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു

single-img
13 April 2023

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കർണാടകയിൽ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു. എംഎല്‍എ കുമാരസ്വാമിയാണ് സീറ്റു ലഭിക്കാത്തതിനെ തുടർന്ന് രാജിവെച്ചത്. മുഡിഗെര്‍ മണ്ഡലത്തില്‍ നിന്നും ഇതുവരെ മൂന്നുതവണ എംഎല്‍എആയ വ്യക്തിയാണ് കുമാരസ്വാമി.

ഉടൻതന്നെ നിയമസഭാ സ്പീക്കര്‍ക്ക് മുമ്പാകെ രാജി കത്ത് ഉടന്‍ സമര്‍പ്പിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരുവരാത്തതിനെ തുടര്‍ന്ന് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയെ അദ്ദേഹം കുറ്റപ്പെടുത്തി. തന്നോടുള്ള വ്യക്തിപരമായ വൈരാഗ്യമാണ് സീറ്റ് നല്‍കാത്തതിന് പിന്നിലെന്ന് എംഎല്‍എ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം ബിജെപി 23 സ്ഥാനാര്‍ത്ഥികളുടെ പേരുള്‍പ്പെട്ട പട്ടിക പുറത്തുവിട്ടിരുന്നു. പട്ടികയില്‍ മുഡിഗെറില്‍ നിന്നും മത്സരിക്കുന്നത് ദൊഡ്ഡയ്യയാണ്. മണ്ഡലത്തിലെ ജനങ്ങളുമായി ചര്‍ച്ച നടത്തിയതിനു ശേഷം അനുയായികളുമായി ആലോചിച്ച് അടുത്ത നീക്കത്തെ പറ്റി തീരുമാനിക്കും. ‘രാജിക്കത്ത് പാര്‍ട്ടി ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. ഉടന്‍ തന്നെ സ്പീക്കര്‍ക്ക് കൈമാറും. എന്റെ അനുയായികളുമായും വോട്ടര്‍മാരുമായും ചര്‍ച്ച ചെയ്ത് അടുത്ത നീക്കം രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും’, കുമാരസ്വാമി പറഞ്ഞു.