കനയ്യ കുമാറിന് എൻ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി നിയമനം നൽകി കോൺഗ്രസ്

single-img
6 July 2023

കോൺ​ഗ്രസ് നേതാവും മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവുമായ കനയ്യകുമാറിന് എൻ എസ് യു ചുമതലയുളള എഐസിസി ഭാരവാഹിയായി നിയമനം നൽകി കോൺഗ്രസ്. പുതിയ ചുമതലയിൽ കനയ്യകുമാറിനെ നിയമിച്ചതായി കെസി വേണു​ഗോപാൽ അറിയിച്ചു.

നേരത്തെ സിപിഐ വിട്ട് കോൺ​ഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാർട്ടി മാറ്റം ദേശീയ തലത്തിലുൾപ്പെടെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. താൻ പാർട്ടി വിട്ടെങ്കിലും സിപിഐയോട് വിരോധമില്ലെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം. 2021ലായിരുന്നു കനയ്യ സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്നത്.