ശത്രുവിനെ നിയന്ത്രിക്കാൻ പാമ്പിനെ സഞ്ചിയിൽ വച്ചുപോയ പോലുള്ള അവസ്ഥ പ്രതിപക്ഷ നേതാവിന് വരാതിരിക്കണം: അഖിൽ മാരാർ

single-img
10 February 2026

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി അഖിൽ മാരാർ. എസ്എൻഡിപി, എൻഎസ്എസ് തുടങ്ങിയ സംഘടനകളോട് കർശന നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ്, മതരാഷ്ട്രവാദം പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ പിന്താങ്ങുന്നത് എന്തിനാണെന്ന് മാരാർ ചോദിച്ചു.

മതേതരത്വം ഒരു വിഭാഗത്തിനെതിരെ മാത്രം ബാധകമായാൽ അതു അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അഖിൽ പറഞ്ഞു.ശത്രുവിനെ നിയന്ത്രിക്കാൻ പാമ്പിനെ സഞ്ചിയിൽ വച്ചുപോയ പോലുള്ള അവസ്ഥ പ്രതിപക്ഷ നേതാവിന് വരാതിരിക്കണമെന്നും, ഇതോടൊപ്പം എം.വി. ഗേവിൻ്റെ നിലപാട് അനുകൂലിക്കുന്നുവെന്നും അഖിൽ മാരാർ പറഞ്ഞു.