‘പുതുയുഗ യാത്ര’ വേദിയിൽ പ്രസംഗ ക്രമ വിവാദം; ക്ഷുഭിതനായി ഷാഫി പറമ്പിൽ
11 February 2026

വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ പ്രസംഗ ക്രമത്തെ ചൊല്ലി വിവാദം. സതീശൻ സംസാരിക്കുന്നതിന് മുൻപ് പ്രസംഗിക്കേണ്ടിരുന്ന ഷാഫി പറമ്പിൽ എം.പി, അധ്യക്ഷൻ സതീശനെ നേരിട്ട് ക്ഷണിച്ചതിൽ അസന്തോഷം പ്രകടിപ്പിച്ചു.
സതീശന്റെ പ്രസംഗത്തിന് ശേഷം അവസരം ലഭിച്ചെങ്കിലും, “നൂറിൽ കൂടുതൽ എണ്ണുമ്പോൾ കുറ്റ്യാടിയും എണ്ണിക്കോളൂ” എന്നൊരു വാചകത്തിൽ പ്രസംഗം ഒതുക്കി ഷാഫി മടങ്ങി. സംഭവത്തിൽ പരിഭവമില്ലെന്നും സമയം വൈകിയതിനെ തുടർന്ന് ഉണ്ടായ ആശയക്കുഴപ്പമാണെന്നും കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു.


