സിപിഐ എമ്മുകാർ വീടുകയറി പ്രചാരണം നടത്തുമ്പോൾ കോൺഗ്രസുകാർ പുനസംഘടന ചർച്ച ചെയ്യുന്നു: കെ മുരളീധരൻ

single-img
3 January 2023

സിപിഐ എമ്മുകാർ വീടുകയറി പ്രചാരണം നടത്തുമ്പോൾ കോൺഗ്രസുകാർ പുനസംഘടന ചർച്ച ചെയ്യുന്നു എന്ന് കെ മുരളീധരൻ എം പി. തിരുവനന്തപുരത്ത് നടന്ന കെ കരുണാകരൻ അനുസ്‌മരണ ചടങ്ങിലാണ് മുരളീധരന്റെ വിമർശനം

പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രസംഗിച്ചാൽ മാത്രം പോരെന്നും പ്രവർത്തിക്കാൻ കൂടി തയ്യാറാവണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഇനിയൊരു തോൽവി താങ്ങാൻ കോൺഗ്രസിന് കഴിയില്ല. പുന:സംഘടന വേഗത്തിൽ പൂർത്തിയാക്കണം. എന്നാൽ ഇപ്പോഴത്തെ നേതൃത്വം മാറണണെന്ന അഭിപ്രായം ഇല്ല.

കൊച്ചി വിമാനത്താവളത്തിന് കെ കരുണാകരൻ്റെ പേര് എന്തുകൊണ്ട് നൽകുന്നില്ലെന്ന് അറിയില്ല. അനുയോജ്യമായ അവസരം ഉണ്ടായിട്ടും അതു നടന്നില്ല. സ്വകാര്യദുഖമായിട്ടാണ് ഇക്കാര്യം പറയുന്നതെന്നും മുരളീധരൻ പറഞ്ഞു