സ​ജി ചെ​റി​യാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ; ഗ​വ​ര്‍​ണ​ര്‍ക്കെതിരെ കെ.​മു​ര​ളീ​ധ​ര​ന്‍

single-img
4 January 2023

സജി ചെറിയാൻ വീണ്ടും മന്ത്രിയായി സ​ത്യ​പ്ര​തി​ജ്ഞ ചെയ്തതിനു പിന്നാലെ ഗ​വ​ര്‍​ണ​ര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി കെ.​മു​ര​ളീ​ധ​ര​ന്‍ എം പി രംഗത്ത്. ഡൽഹിയിൽ നടത്തിയ ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മായി ഗ​വ​ര്‍​ണ​ര്‍ മ​ല​ക്കം മറിഞ്ഞു എന്നാണു കെ.​മു​ര​ളീ​ധ​ര​ന്‍ എം പി ആരോപിച്ചത്.

സർക്കാരും ഗവർണറും ത​മ്മി​ല്‍ കൊ​ടു​ക്ക​ല്‍ വാ​ങ്ങ​ലാ​ണ് ന​ട​ക്കു​ന്ന​ത് എന്നും, ഭ​ര​ണ​ഘ​ട​ന കു​ന്ത​വും കു​ട​ച​ക്ര​വു​മെ​ന്ന് പ​റ​ഞ്ഞ ആ​ളെ​യാ​ണ് വീ​ണ്ടും മ​ന്ത്രി​യാ​ക്കു​ന്ന​ത് എന്നും മുരളീധരൻ വിമർശിച്ചു. മാത്രമല്ല സ​ജി ചെ​റി​യാ​ന്‍ രാ​ജി​വ​ക്കേ​ണ്ടി വ​രു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

അതേസമയം സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തത്‌. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, സ്പീക്കർ, എൽഡിഎഫ് നേതാക്കൾ, സജി ചെറിയാന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.