ഒരേ ‌സമയം‌‌ കോൺഗ്രസിന്‍റെയും സി പി എമ്മിന്‍റെയും ജനറൽ സെക്രട്ടറി; സീതാറാം യെച്ചൂരിയെ പ്രശംസിച്ച് ജയറാം രമേശ്

single-img
12 November 2022

ഡൽഹിയിൽ നടക്കുന്ന ആർ എസ് പിയുടെ ദേശീയ സമ്മേളന വേദിയിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. യെച്ചൂരി ടു ഇൻ വൺ സെക്രട്ടറിയാണെന്നും, അതായത് ഒരേ ‌സമയം‌‌ കോൺഗ്രസിന്‍റെയും സി പി എമ്മിന്‍റെയും ജനറൽ സെക്രട്ടറി ‌ എന്ന് ജയറാം ‌രമേശ് വിശദികരിച്ചു.

പ്രധാനമന്ത്രി മോദിക്കും ബി ജെ പിക്കും എതിരായ‌‌‌ പോരാട്ടത്തിൽ കോൺഗ്രസ് പാർട്ടി ഇനിയും കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും ഭാരത്‌ ജോഡോ യാത്ര രാജ്യത്തെ പ്രതിപക്ഷത്തെ ചേർത്ത്‌ നിർത്തുന്ന ഫെവിക്കോൾ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോദിക്കെതിരെ നടത്തുന്ന മുന്നേറ്റത്തിൽ ഇടത് പാർട്ടികൾക്ക് ഒപ്പമെന്നും ആർ എസ് പി ഏറെ പ്രധാനപ്പെട്ട പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം തന്നെ തനിക്ക് ആർ എസ് പിയുമായി അടുപ്പം തോന്നാനുള്ള കാരണങ്ങളിൽ ഒന്ന് എൻ കെ പ്രേമചന്ദ്രൻ എന്ന മിടുക്കനായ പാർലമെന്‍റേറിയനാണെന്നും ജയറാം ‌രമേശ് വ്യക്തമാക്കി. മാത്രമല്ല തനിക്കേറ്റവും പ്രിയപ്പെട്ട പാർലമെന്‍റേറിയൻമാരിൽ‌ പി രാജീവും എൻ കെ പ്രേമചന്ദ്രനും ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.