‘ഇസ്ലാം നഗർ’ ഗ്രാമം ഇനി ‘ജഗദീഷ്പൂർ’ എന്നറിയപ്പെടും; പേര് മാറ്റി മധ്യപ്രദേശ് സർക്കാർ

single-img
2 February 2023

മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിന് സമീപമുള്ള ‘ഇസ്ലാം നഗർ’ ഗ്രാമം ഇനി ‘ജഗദീഷ്പൂർ’ എന്നറിയപ്പെടും. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിയുടെ ശിവരാജ് സർക്കാരാണ് ഉത്തരവിറക്കിയത്. പുതിയ തീരുമാനം സംബന്ധിച്ച് മധ്യപ്രദേശ് റവന്യൂ വകുപ്പ് ബുധനാഴ്ച ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചു.

നേരത്തെ 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാർ ഹോഷംഗബാദിനെ നർമ്മദാപുരം എന്നും നസ്‌റുല്ലഗഞ്ചിനെ ഭൈരുന്ദ എന്നും പുനർനാമകരണം ചെയ്തിരുന്നു.
സംസ്ഥാന സർക്കാരിന്റെ ഏകപക്ഷീയമായ ഈ തീരുമാനത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്.