മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ജാത്യാധിക്ഷേപം; വി. മുരളീധരൻ എം.എൽ.എയ്‌ക്കെതിരെ സ്പീക്കർക്ക് പരാതി

single-img
6 June 2026

കട്ടേല മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളോട് വി. മുരളീധരൻ എം.എൽ.എ. ജാത്യാധിക്ഷേപം നടത്തിയതായി ആരോപിച്ച് കർഷകത്തൊഴിലാളി യൂണിയൻ നിയമസഭാ സ്പീക്കർക്ക് ഔദ്യോഗികമായി പരാതി നൽകി.

കുട്ടികൾക്ക് നേരെയുണ്ടായ ഈ അവഹേളനവും അപമാനവും നിയമസഭയുടെ അന്തസ്സിനും ജനപ്രതിനിധികളുടെ ഭരണഘടനാപരമായ പെരുമാറ്റച്ചട്ടങ്ങൾക്കും തികച്ചും വിരുദ്ധമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജനപ്രതിനിധികൾ അതിലെ അടിസ്ഥാന മൂല്യങ്ങളും ചട്ടങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണെന്ന് കെ.എസ്.കെ.ടി.യു. ചൂണ്ടിക്കാട്ടി. ഈ സംഭവത്തിൽ സ്പീക്കറുടെ ഭാഗത്തുനിന്ന് സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും കുറ്റക്കാരനായ എം.എ.ൽ.എയ്‌ക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ഈ അധിക്ഷേപം അതീവ ഗുരുതരമായ വിഷയമാണെന്നും ഇത് നിയമസഭയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.