കെ അണ്ണാമലൈ പാര്‍ട്ടി വിട്ടു; രാജി സ്വീകരിച്ചതായി ബിജെപി ദേശീയ നേതൃത്വം
5 June 2026

തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി ബിജെപി ദേശീയ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു.
ഉച്ചയ്ക്ക് 12 മണിക്ക് അണ്ണാമലൈ വാര്‍ത്താസമ്മേളനം നടത്താനിരിക്കെ, അതിന് തൊട്ടുമുമ്പാണ് ബിജെപിയുടെ നിര്‍ണായകനീക്കം ഉണ്ടായത്. നാല്പത്തിയൊന്നുകാരനായ അണ്ണാമലൈ ഡല്‍ഹിയിലെത്തി ചൊവ്വാഴ്ച ബിജെപി അധ്യക്ഷന്‍ നിതിന്‍ നവിനുമായി കൂടിക്കാഴ്ച നടത്തുകയും, പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അമിത് ഷാ, ബി.എല്‍. സന്തോഷ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ ബിജെപിയുടെ ശ്രദ്ധേയമുഖമായിരുന്നു അണ്ണാമലൈ. ബിജെപിക്കായി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.


