വിഴിഞ്ഞം സമരസമിതിയിൽ ഭിന്നത; മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കാത്തിരുന്നിട്ടും നേതാക്കൾ വന്നില്ല

single-img
26 November 2022

വിഴിഞ്ഞം സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമരസമിതിയിൽ ഭിന്നത എന്ന് റിപ്പോർട്ട്. ഇതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ലത്തീൻ അതിരൂപത അധികൃതരുമായി ഇന്നലെ നടത്താൻ നിശ്‌ചയിച്ചിരുന്ന ഒത്തുതീർപ്പ് ചർച്ച നടന്നില്ല.

വ്യാഴാഴ്‌ച മുഖ്യമന്ത്രിയുടെ ഓഫീസും ആർച്ച്ബിഷപ്പ് തോമസ് ജെ.നെറ്റോയും തമ്മിൽ അനൗദ്യോഗിക ചർച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ സമരം അവസാനിപ്പിക്കാമെന്നായിരുന്നു ധാരണ. ഇതിനു വേണ്ടി വെള്ളിയാഴ്‌ച ഔദ്യോഗിക ചർച്ച നടത്താനുള്ള സമയമടക്കം നിശ്‌ചയിച്ചാണ് അനൗദ്യോഗിക ചർച്ച അവസാനിപ്പിച്ചത്. എന്നാൽ ചീഫ് സെക്രട്ടറി ഒരു മണിക്കൂറിലേറെ കാത്തിരുന്നിട്ടും സമരസമിതി നേതാക്കളെത്തിയില്ല. മാത്രമല്ല രൂപത അധികൃതർ വൈകിട്ട് ക്ലിഫ് ഹൗസിലെത്തുമെന്ന വിവരത്തെ തുടർന്ന് മുഖ്യമന്ത്രിയും ഇവരെ കാത്തിരുന്നെങ്കിലും അവരും എത്തിയിരുന്നില്ല.

സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമരസമിതിയിൽ ഭിന്നതയുണ്ട് എന്നാണ് അതിരൂപത അധികൃതർ ഇപ്പോൾ രഹസ്യമായി പറയുന്നത്.