ഇന്ത്യയുടെ പക്കൽ 25 ദിവസത്തേക്കുള്ള എണ്ണശേഖരം ഉണ്ട്; വില വർദ്ധിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ

single-img
3 March 2026

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പക്കൽ നിലവിൽ 25 ദിവസത്തേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഇന്ധന ശേഖരം എന്നിവയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവ ഇറക്കുമതി ചെയ്യുന്നതിനായി ഇതര രാജ്യങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ ഉടൻ വർദ്ധിപ്പിക്കാൻ പദ്ധതിയില്ലെന്നും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

നിലവിലുള്ള കരാറുകള്‍ അനുസരിച്ച് റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ തുടരുകയാണെന്നും എല്‍പിജി, എല്‍എന്‍ജി വിതരണം ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വില ഉയര്‍ത്താന്‍ ഉടനടി പദ്ധതികളൊന്നുമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.