സിദ്ദിഖ് കാപ്പന് ജാമ്യം; അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു മറ്റു കേസുകളിലും സമാന വിധി ഉണ്ടാകണം: സീതാറാം യെച്ചൂരി

single-img
9 September 2022

യുപി പോലീസിന്റെ തെളിവുകൾ പര്യാപതമല്ല എന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടി സ്വാഗതം ചെയ്ത് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

” ദീർഹജ കാലം കാപ്പൻ ജയിലിൽ കിടന്നു. നമ്മുടെ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എല്ലാവർക്കും അവകാശമുണ്ടെന്ന് കോടതി ഉറപ്പുവരുത്തണം. ഇപ്പോഴുള്ള സാഹചര്യത്തിൽ അതിന് വലിയ പ്രാധാന്യമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു മറ്റു കേസുകളിലും സമാന വിധി ഉണ്ടാകണം.”- യെച്ചൂരി പറഞ്ഞു.

ദളിത് പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ട ഹാത്രസിലേക്ക് പോകും വഴി യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടച്ച മാധ്യമപ്രവ‍ർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ജാമ്യം നല്‍കിയത്.

ഇനിയുള്ള ആറാഴ്ച കാപ്പൻ ദില്ലിയില്‍ തങ്ങണം എന്ന നിബന്ധനയോടെയാണ് കോടതി ജാമ്യം നൽകിയത്. അതേസമയം, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് ജയിലിൽ ഇന്നും പുറത്തിറങ്ങാൻ കഴിയൂ.