കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യും എന്ന് പറഞ്ഞാൽ ചെയ്തു കാണിക്കണം; അതിനുള്ള ചങ്കൂറ്റം ഉണ്ടാവണം: വിഡി സതീശൻ

single-img
27 January 2024

ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോരിൽ ഗവർണറും മുഖ്യമന്ത്രിയും എൽപി സ്കൂളിലെ കുട്ടികളെ പോലെ തമ്മിൽ കണ്ടാൽ മിണ്ടില്ലെന്ന് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതൊക്കെ ആരെ കാണിക്കാൻ? ഇതാണോ രാഷ്ട്രീയം? രാഷ്ട്രീയം തുറന്നു പറയണം, കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യും എന്ന് പറഞ്ഞാൽ ചെയ്തു കാണിക്കണമെന്നും അതിനുള്ള ചങ്കൂറ്റം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ സർക്കാരിന് ഇരട്ടത്താപ്പ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം പാടില്ല. ഗവർണർക്ക് സുരക്ഷ നൽകേണ്ട സർക്കാരും മുഖ്യമന്ത്രിയും ഗവർണറെ വഴിയിൽ തടയാൻ വിദ്യാർത്ഥി സംഘടനയെ പറഞ്ഞുവിടുന്നു. രാഷ്ട്രീയ നാടകമാണ് ഇവിടെ നടക്കുന്നത്. ഇതാണോ കേന്ദ്രവിരുദ്ധ സമരമെന്നും വി.ഡി സതീശൻ ചോദിച്ചു.

ഞങ്ങൾ ഒരുകാര്യത്തിനും ഗവർണർക്ക് പിറകെ പോയിട്ടില്ല. ഗവർണറുമായി ഒത്തുതീർപ്പ് നടത്തുന്നത് സർക്കാരാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ vs സർക്കാർ നാടകം നടക്കുമെന്നും വിഡി സതീശൻ ആരോപിച്ചു.