മനുഷ്യചങ്ങല: കേരളത്തിന്റെ സമര ചരിത്രത്തില്‍ ഒരു പുതിയ അധ്യായം ഇന്ന് ഡിവൈഎഫ്‌ഐ എഴുതിച്ചേര്‍ത്തു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

single-img
20 January 2024

മനുഷ്യ ചങ്ങലയിലൂടെ കേരളത്തിന്റെ സമര ചരിത്രത്തില്‍ ഒരു പുതിയ അധ്യായം ഇന്ന് ഡിവൈഎഫ്‌ഐ എഴുതിച്ചേര്‍ത്തതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ . മനുഷ്യന്‍ ചങ്ങല മനുഷ്യമതിലും മനുഷ്യക്കോട്ടയുമായി മാറി. ജനങ്ങളെ വെല്ലുവിളിച്ച് ജനങ്ങള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്‍കില്ല എന്നതാണ് കേന്ദ്രത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ പുരോഗതി തകര്‍ക്കുകയാണ് കേന്ദ്രത്തിന്റെ ലലക്‌ഷ്യം . അടുത്ത മാസം ദില്ലിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരം നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഇന്ന് മനുഷ്യച്ചങ്ങല തീര്‍ത്തത്. ലക്ഷങ്ങളാണ് മനുഷ്യച്ചങ്ങലയില്‍ അണിനിരന്നത്.