ഹിന്ദു മതത്തിലുള്ള ഐഎഎസുകാരെ ഉൾപ്പെടുത്തി ഹിന്ദുവാട്സ്ആപ്പ് ഗ്രൂപ്പ്; അന്വേഷിക്കാനൊരുങ്ങി പൊലീസ്
സംസ്ഥാനത്തെ ഹിന്ദു മതത്തിലുള്ള ഐഎഎസുകാരെ ഉൾപ്പെടുത്തി ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവം അന്വേഷിക്കാനൊരുങ്ങി പൊലീസ്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് അഡ്മിൻ സ്ഥാനത്തുണ്ടായിരുന്ന വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ പരാതി.
ഇദ്ദേഹത്തിന്റെ പരാതി പ്രത്യേക സൈബർ ടീം അന്വേഷിക്കും. സംഭവത്തിൽ ഗോപാലകൃഷ്ണന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കാനാണ് നീക്കം. സർക്കാർ തലത്തിലും അന്വേഷണം നടത്തും. ഖ്യമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് അന്വേഷണത്തിന് നിർദേശം നല്‍കിയതായാണ് വിവരം.
കെ ഗോപാലകൃഷ്ണനെ അഡ്മിനാക്കി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലാണ് വാട്സ്ആപ്പ് ഗ്രൂപ്പ് ഗ്രൂപ്പുണ്ടാക്കിയിരിക്കുന്നത്.സംഭവം വിവാദമായ പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തുവെന്നും വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തുവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.