മാഹിയിൽ നാളെ ഹർത്താൽ; മദ്യഷോപ്പുകൾക്ക് ബാധകമല്ല

single-img
24 January 2023

മാഹിയിൽ നാളെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർത്താൽ. സംസ്ഥാനത്തെ വിൽപന നികുതി ഉദ്യോഗസ്ഥർ മാഹിയിലെ കടകളിൽ കയറി വ്യാപാരികളെ അനാവശ്യമായി ദ്രോഹിക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ ഹർത്താൽ.

നാളെ ( ബുധനാഴ്ച) വ്യാപാര ഹർത്താൽ നടത്തുമെന്ന് മാഹി മേഖല വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ അറിയിച്ചു. അറിയിപ്പ് പ്രകാരം ഹോട്ടലുകൾക്കും ബേക്കറികൾക്കും ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്കും ഹർത്താൽ ബാധകമാണ്. എന്നാൽ പെട്രോൾ പമ്പുകളും മദ്യഷാപ്പുകളും സാധാരണ പോലെ പ്രവർത്തിക്കും.