ആറ്റുകാൽ പൊങ്കാലക്കിടയില്‍ ഗുണ്ടാ ആക്രമണം; ലുട്ടാപ്പി സതീഷ് ആശുപത്രിയില്‍

single-img
7 March 2023

ആറ്റുകാല്‍ പൊങ്കാലക്കിടയില്‍ നടന്ന ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ ഗുണ്ടാ നേതാവിന് പരിക്കേറ്റു. കുപ്രസിദ്ധ ക്രിമിനലായ ലുട്ടാപ്പി സതീഷിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത് . ശ്രീകണ്‌ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപമാണ് സംഭവം.

സതീഷിന്റെ മുന്‍ സുഹൃത്തായിരുന്ന സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലെത്തിയ ഒരു സംഘമാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.