കോൺഗ്രസിൽ വീണ്ടും രാജി; ഇത്തവണ രാജിവെച്ചത് മുൻ രാജ്യസഭാ എംപി എംഎ ഖാൻ
തെലങ്കാനയിൽ നിന്നുമുള്ള മുതിർന്ന നേതാവും മുൻ രാജ്യസഭാ എംപിയുമായ എംഎ ഖാൻ (MA Khan) ശനിയാഴ്ച പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു. കോൺഗ്രസ് (congress) സെപ്തംബർ 7 ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ‘ഭാരത് ജോഡോ യാത്ര’ യ്ക്ക് തയ്യാറെടുക്കുമ്പോൾ ആണ് മുതിർന്ന നേതാക്കൾ രാജി തുടരുന്നത്.
ഞാൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു, പാർട്ടി കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാഹുൽ ഗാന്ധി കൈകാര്യം ചെയ്തതിന് ശേഷമാണ് കാര്യങ്ങൾ താഴേക്ക് പോകാൻ തുടങ്ങിയത്. അദ്ദേഹത്തിന് സ്വന്തമായി ഒരു വ്യത്യസ്ത ചിന്താ പ്രക്രിയയുണ്ട്, അത് ബ്ലോക്ക് തലം മുതൽ ബൂത്ത് തലം വരെ ഒരു അംഗവുമായും പൊരുത്തപ്പെടുന്നില്ല. ഇതിന്റെ ഫലമായി കോൺഗ്രസ് തകർന്നു. പതിറ്റാണ്ടുകളായി പാർട്ടിയെ ശക്തിപ്പെടുത്തിയ പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ പോലും ഇപ്പോൾ വിടപറയുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. മുതിർന്ന അംഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് അദ്ദേഹത്തിന് അറിയില്ല- എംഎ ഖാൻ പറഞ്ഞു.
നേരത്തെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ കോൺഗ്രസിന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചിരുന്നു.