നിർബന്ധിത മതപരിവർത്തനം ഭരണഘടനയ്‌ക്കെതിര്: സുപ്രീം കോടതി

single-img
5 December 2022

നിർബന്ധിത മതപരിവർത്തനം “ഗുരുതരമായ വിഷയമാണ്” എന്ന് ആവർത്തിച്ച് സുപ്രീം കോടതി. ഭീഷണിപ്പെടുത്തൽ, വഞ്ചന, സമ്മാനങ്ങൾ, സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവയിലൂടെയുള്ള വ്യാജ മതപരിവർത്തനം നിയന്ത്രിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം.

ഇത്തരം മാർഗങ്ങളിലൂടെ മതപരിവർത്തനം സംബന്ധിച്ച് സംസ്ഥാനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണെന്ന് എന്നും വിശദമായ റിപ്പോർട്ട് നൽകാൻ സമയം വേണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

ദാനധർമ്മം നല്ലതാണ്, അത് സ്വാഗതാർഹമാണ്, പക്ഷേ പരിഗണിക്കേണ്ടത് ഉദ്ദേശ്യമാണ്. ഇത് എതിർപ്പായി കാണരുത്. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. ആത്യന്തികമായി ഇത് നമ്മുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. എല്ലാവരും ഇന്ത്യയിൽ തുടരുമ്പോൾ, അവർ ഇന്ത്യയുടെ സംസ്കാരത്തിനനുസരിച്ച് പ്രവർത്തിക്കണം,” ബെഞ്ച് നിരീക്ഷിച്ചു

നിർബന്ധിത മതപരിവർത്തനം ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്നും പൗരന്മാരുടെ മതസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുമെന്നും സുപ്രീം കോടതി അടുത്തിടെ പറഞ്ഞിരുന്നു.