ബംഗാളിൽ ആദ്യമായി ബിജെപി മന്ത്രിസഭ; മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു

single-img
9 May 2026

പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലക്ഷക്കണക്കിന് ആളുകളെ സാക്ഷിയാക്കി ഈശ്വരനാമത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.

സുവേന്ദുവിനൊപ്പം അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ചടങ്ങിലെത്തിയിരുന്നു.

ബംഗാളിലെ ബിജെപിയുടെ പോരാട്ടവീര്യത്തിന്റെ അടയാളമായാണ് സുവേന്ദു അധികാരി വിലയിരുത്തപ്പെടുന്നത്. തൃണമൂൽ കോൺഗ്രസിൽ മമത ബാനർജിക്ക് ശേഷം രണ്ടാമനായിരുന്ന സുവേന്ദു, മരുമകൻ അഭിഷേക് ബാനർജിയുടെ വളർച്ചയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടത്. ടിഎംസിയുടെ രാഷ്ട്രീയ തന്ത്രങ്ങളെല്ലാം കൃത്യമായി അറിയാവുന്ന സുവേന്ദുവിന്റെ കടന്നുവരവ് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴിതുറന്നത്.