ഡല്‍ഹിയിലെ സാകേത് കോടതി വളപ്പില്‍‌ വെടിവയ്പ്

single-img
21 April 2023

ഡല്‍ഹിയിലെ സാകേത് കോടതി വളപ്പില്‍‌ വെടിവയ്പ്. സംഭവത്തില്‍ ഒരു സ്ത്രീക്ക് പരുക്കേറ്റു. അഭിഭാഷക വേഷത്തിലെത്തിയ ആള്‍ നാലു റൗണ്ട് വെടിയുതിര്‍ത്തെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ എയിംസിലേക്ക് മാറ്റി.
സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേസില്‍ വിചാരണയ്ക്കായി കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേറ്റത്. വെടിവയ്പ്പിനെ തുടര്‍ന്ന് കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി. ഡല്‍ഹിയിലെ ദ്വാരകയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി ദിവസങ്ങള്‍ക്കു ശേഷമാണ് ഈ സംഭവം. അഭിഭാഷക വേഷം ചമഞ്ഞാണ് ഇവരും കോടതിയിലെത്തിയത്.കഴിഞ്ഞ സെപ്റ്റംബറില്‍ അഭിഭാഷക വേഷം ധരിച്ചെത്തിയ രണ്ട് അക്രമികള്‍ രോഹിണി കോടതിയിലും വെടിവയ്പ് നടത്തിയിരുന്നു. അക്രമികളെ അന്ന് പൊലീസ് കൊലപ്പെടുത്തിയിരുന്നു.