ദാരിദ്ര്യം കുറയ്‌ക്കുന്നതിൽ യുപിയിൽ വിദ്യാഭ്യാസം നിർണായക പങ്കുവഹിക്കുന്നു: യോഗി ആദിത്യനാഥ്‌

single-img
20 July 2023

ഉത്തർപ്രദേശിൽ ദാരിദ്ര്യം കുറയ്‌ക്കുന്നതിൽ വിദ്യാഭ്യാസം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇനിവരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇപ്പോഴുള്ളതിലും പ്രകടമായ മാറ്റം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ അക്കാദമിക് വർഷത്തിൽ ഡിബിഡി സ്‌കീം ആരംഭിക്കുകയും നവീകരിച്ച 125 കെജിബിവികളുടെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അടിസ്ഥാന സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 1.91 കോടിയിൽ അധികം ആണെന്നും ഇത് പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാൾ അധികമാണെന്നും യോഗി പറഞ്ഞു.

നേരത്തെ 2017-ന് മുൻപ് കുട്ടികൾ സ്‌കൂളിൽ പോകുന്നതിന് ഭയപ്പെട്ടിരുന്നു. സ്‌കൂളുകളുടെ അവസ്ഥയാവട്ടെ ശോചനീയാവസ്ഥയിലായിരുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ യുപിയിലെ സ്‌കൂളുകളിൽ 55 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. കഴിഞ്ഞ ആറ് വർഷത്തിനിടെ 1.64 ലക്ഷം അദ്ധ്യാപകരെ അടിസ്ഥാന, സെക്കൻഡറി വിദ്യാഭ്യാസ ബോർഡുകളിൽ നിയമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.