സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ

single-img
9 May 2023

ലൈംഗികപീഡനാരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ പിന്തുണച്ച് ഡിവൈഎഫ്ഐ നേതാക്കൾ ജന്തർ മന്ദറിൽ എത്തി. കേന്ദ്ര സർക്കാരിന്റേത്ജനാധിപത്യ വിരുദ്ധ സമീപനമെന്ന് എ എ റഹീം എം പി കുറ്റപ്പെടുത്തി. മോദി സർക്കാർ വേട്ടക്കാർക്കൊപ്പം നിക്കുന്നുവെന്നും എ എ റഹീം വിമർശിച്ചു.

വിഷയത്തിൽ ഈ മാസം 15 മുതൽ 20 വരെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. അതേസമയം ഭാരതീയ കിസൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ഗുസ്തി താരങ്ങളുടെ സമര വേദിയിൽ എത്തി. സമരത്തിന് പിന്തുണയുമായി എത്തിയ കർഷകരെ ഡൽഹി-ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞു.

കർഷക സംഘടനകൾ , വിവിധ രാഷ്ട്രീയ പാർട്ടികൾ , വനിതാ സംഘടനകൾ , യുവജന സംഘടനകൾ എന്നിവർ സമർക്കാർക്ക് പിന്തുണയുമായി ജന്തർ മന്തറിൽ എത്തിയതിനെ തുടർന്ന് , ഡൽഹി – ഹരിയാന അതിർത്തിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.