സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്; ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്: സജന ബി സാജൻ

single-img
3 December 2025

രാഹുലിനെതിരെ നടപടിയെടുക്കാൻ ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരും എന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് സജന ബി സാജൻ. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണുക. എന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

രാഹുൽനെതിരെ നടപടി ആവശ്യപ്പെട്ട് സജന നേരത്തെ രംഗത്തെത്തിയിരുന്നു. തുടർന്ന് സജനക്കെതിരെ സൈബർ ആക്രമണം ഉണ്ടായി. സജനയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. വീണ്ടും നടപടി എടുക്കാത്ത പ്രതിഷേധിച്ചാണ് സജനയുടെ പ്രതികരണം.

പോസ്റ്റിന്റെ പൂർണരൂപം

ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരും. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണുക.