സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കുന്നതിലെ കാലതാമസം തീർത്തും ഇല്ലാതാക്കണം: മുഖ്യമന്ത്രി

single-img
29 September 2022

സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക്‌ ലഭ്യമാക്കുന്നതിലെ കാലതാമസം തീർത്തും ഇല്ലാതാക്കണമെന്നും വകുപ്പുകളുടെ ഏകോപനത്തിലൂടെ സേവനം വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

പൊതുജനപരാതി പരിഹാരത്തിന് ജില്ലാതലങ്ങളിൽ കൃത്യമായ സംവിധാനമുണ്ടാകണം. സേവനത്തിനായി പൊതുജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയുണ്ടാകരുത്‌. ഇതിനായി ജില്ലാ കലക്ടർമാർ പ്രത്യേകം ഇടപെടണം. എല്ലാ മേഖലകളെയും സ്പർശിക്കുംവിധമാണ് രണ്ട്‌ നൂറുദിന പരിപാടി സർക്കാർ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പൂർത്തിയാക്കാനുള്ള ചില കാര്യങ്ങൾ മുൻഗണനാക്രമത്തിൽ പൂർത്തിയാക്കണം. വികസന പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം ഇല്ലാതാക്കണം. നഷ്ടപരിഹാരം സമയബന്ധിതമായി നൽകിവരുന്നുണ്ട്. അപൂർവമായെങ്കിലും ഉണ്ടാകുന്ന കാലതാമസം ഇല്ലാതാക്കണം. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.