ഒൻപതര വയസുമുതൽ സിപിഎം എന്നെ ലക്ഷ്യമിടുന്നു: കെ സുധാകരൻ

single-img
22 May 2024

കോൺഗ്രസ് പാർട്ടിയെ കേഡർ സംവിധാനത്തിലാക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെപിസിസിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരാൻ വിലപേശൽ നടത്തിയിട്ടില്ലെന്നും കോൺഗ്രസിന് കേഡർ ആകുവാൻ സ്വാഭാവികമായ സാവകാശം വേണമെന്നും അദ്ദേഹം ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു പറഞ്ഞു.

മാത്രമല്ല ,ഒൻപതര വയസുമുതൽ സിപിഎം തന്നെ ലക്ഷ്യമിടുന്നുണ്ടെന്നും കെ സുധാകരൻ. കൊല്ലും കൊലയും എന്റെ ലക്ഷ്യമല്ലെന്നായിരുന്നു ഇപി ജയരാജൻ വധശ്രമകേസിൽ കുറ്റവിമുക്തനാക്കിയ കോടതി വിധിയോടുള്ള പ്രതികരണം. ഒരു സിപിഐഎം നേതാവിനേയും കൊല്ലാൻ ശ്രമിച്ചിട്ടില്ല.

ജയരാജന്മാരോട് ഉള്ളത് രാഷ്ട്രിയ വിരോധം മാത്രമെന്നും. താൻ ആരെയും ഇതുവരെ കൊന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കേസിൽ നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്താൻ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. കോടതിവിധി സത്യാവസ്ഥയുടെ വിജയമായി കാണുന്നുവെന്ന് സുധാകരൻ പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷൻ എന്ന നിലയിൽ തന്റെത് മികച്ച പ്രവർത്തനം ആണെന്നും കെ സുധാകരൻ പറഞ്ഞു.