രാഹുൽ ഗാന്ധിക്കെതിരെ പുതിയ സ്ഥാനാർത്ഥിയെ നിർത്തിയത് സിപിഐ ആണ്; തെറ്റ് അവരുടെ ഭാഗത്താണ്: പി ചിദംബരം

single-img
5 April 2024

രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കാൻ എത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്ന ഇടതുപക്ഷത്തിന്റെ വിമർശനം തള്ളി പി ചിദംബരം . രാഹുൽ ഗാന്ധി നിലവിലെ എംപിയാണ്. അദ്ദേഹത്തിനെതിരെ പുതിയ സ്ഥാനാർത്ഥിയെ നിർത്തിയത് സിപിഐ ആണ്. തെറ്റ് അവരുടെ ഭാഗത്താണ് ,കോൺഗ്രസിന്റെ ഭാഗത്തല്ലെന്നും അദ്ദേഹം പറഞ്ഞു .

അതേസമയം കച്ചത്തീവിൽ ഇതുവരെ പറഞ്ഞത് മാറ്റിപ്പറയുന്ന ബിജെപിയും കേന്ദ്രവും, ചില വസ്തുതകൾ മറച്ചുവയ്ക്കുന്നുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതോ പിടിച്ചെടുത്തതോ അല്ലെന്ന് 2015ൽ ബിജെപി സർക്കാർ രേഖാമൂലം സമ്മതിച്ചതാണ്. ശ്രീലങ്കയിൽ ദുരിതത്തിലായിരുന്ന ആറ് ലക്ഷം തമിഴർക്ക് ഇന്ത്യയിൽ വരാൻ വഴിയൊരുക്കിയ കരാറാണിത്.

കഴിഞ്ഞ 10 വർഷത്തിൽ ഒരിക്കൽ പോലും കച്ചത്തീവിൽ അവകാശം തേടി ശ്രീലങ്കയെ സമീപിക്കാതിരുന്നത് പ്രധാനമന്ത്രി മോദി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയായ ശേഷം മോദി എത്രതവണ ശ്രീലങ്കയിൽ പോയി ? ശ്രീലങ്കൻ നേതാക്കൾ ഇന്ത്യയിലെത്തി ? എന്ത് കണ്ട് കച്ചത്തീവ് വേണമെന്ന് ആവശ്യപ്പെട്ടില്ല ? ഈ തെരഞ്ഞെടുപ്പ് തന്ത്രം വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.