ഗോമൂത്രത്തിൽ ഹാനികരമായേക്കാവുന്ന ബാക്ടീരിയകൾ; മനുഷ്യർ കുടിച്ചാൽ ഗുരുതര രോഗമുണ്ടാകും

single-img
11 April 2023

ഗോമൂത്രത്തിൽ ഹാനികരമായേക്കാവുന്ന ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നുവെന്നും, അത് നേരിട്ട് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്നും രാജ്യത്തെ പ്രമുഖ മൃഗ ഗവേഷണ സ്ഥാപനമായ ബറേലി ആസ്ഥാനമായുള്ള ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഭോജ് രാജ് സിംഗും മൂന്ന് പിഎച്ച്ഡി വിദ്യാർത്ഥികളും ചേർന്ന് നടത്തിയ പഠനത്തിലാണ് ഗുരുതര കണ്ടത്താലുള്ളത്.

ആരോഗ്യമുള്ള പശുക്കളിൽ നിന്നും കാളകളിൽ നുമ്മയും ശേഖരിച്ച മൂത്രസാമ്പിളുകളിൽ കുറഞ്ഞത് 14 തരം ഹാനികരമായ ബാക്‌ടീരിയകളെങ്കിലും എഷെറിച്ചിയ കോളിയുടെ സാന്നിധ്യമുള്ളതായി ആണ് കണ്ടെത്തിയത്. കണ്ടെത്തലുകൾ ഓൺലൈൻ ഗവേഷണ വെബ്‌സൈറ്റായ റിസർച്ച്ഗേറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗോമൂത്രം പരിശുദ്ധമാണെന്ന വിശ്വാസം അംഗീകരിക്കാൻ ആകില്ല. ഏതൊരു സാഹചര്യത്തിലും ഗോമൂത്രം മനുഷ്യ ഉപഭോഗത്തിന് ശുപാർശ ചെയ്യാനാകില്ല. ശുദ്ധീകരിച്ച ഗോമൂത്രത്തിൽ ബാക്ടീരിയ ഇല്ലെന്ന് ചിലർ വാദം ഉന്നയിക്കുന്നുണ്ട്. ഇതിൽ കൂടുതൽ പഠനം നടത്തുമെന്നും ഭോജ് രാജ് സിങ് പറഞ്ഞു. കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ അനുമതിയില്ലാതെ രാജ്യത്തെ വിപണികളിൽ ഗോമൂത്രം വിൽപന നടത്തുന്നുണ്ടെന്ന് ഐവിആർഐ മുൻ ഡയറക്ടർ ആർ.എസ്. ചൗഹാൻ പറഞ്ഞു.