കോൺഗ്രസ് ലക്ഷ്യം തെരഞ്ഞെടുപ്പ്; ശവം റാഞ്ചി എടുത്ത് രാഷ്ട്രീയ ഉപകരണമാക്കി മാറ്റുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
6 March 2024

സംസ്ഥാനത്തെ മനുഷ്യ – വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് മന്ത്രിസഭ യോഗത്തിൽ ഫലപ്രദമായ കാര്യം തീരുമാനിച്ചു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . എന്നാൽ ഇവിടെ ശവം റാഞ്ചി എടുത്ത് രാഷ്ട്രീയ ഉപകരണം ആക്കി മാറ്റുന്നു, കർണാടകയിൽ ഇങ്ങനെ ഒന്ന് നടന്നപ്പോൾ ആരും ശവം കൊണ്ട് കളിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ പാര്‍ലമെന്‍റ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാരാണ് നിയമത്തിൽ മൗലികമായ മാറ്റം വരുത്തി വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണേണ്ടത്. കേരളത്തിന് ഈ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. ശൂദ്ര ജീവികളെ വെടിവെച്ച് കൊല്ലാൻ അനുമതി കൊടുത്താലേ പരിഹാരമാവൂ. വരുന്ന തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നത്. കാപട്യമാണ് കോൺഗ്രസിൻ്റെ ഈ നീക്കത്തിന് പിന്നിലെന്നും എം വി ഗോവിന്ദന്‍മാസ്റ്റർ ആരോപിച്ചു.