ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ്

single-img
8 October 2023

കഴിഞ്ഞ ദിവസം നടന്ന ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പലസ്തീൻ ജനതയുടെ ആത്മാഭിമാനവും സമത്വവും ചര്‍ച്ചകളിലൂടെ സാധ്യമാക്കണമെന്നാണ് എക്കാലത്തും കോൺഗ്രസിന്റെ നിലപാടെന്നും ഇസ്രായേലി ജനതയുടെ ദേശസുരക്ഷയും ഉറപ്പാക്കണം. സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് സോഷ്യൽ മീഡിയയായ എക്സിൽ കുറിച്ചു.

അതേസമയം, ഇസ്രയേലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് ഇന്ത്യ. വ്യാപകമായാ രീതിയിൽ ഒഴിപ്പിക്കൽ വേണ്ടി വന്നാൽ തയാറെടുക്കാൻ വ്യോമ, നാവിക സേനകൾക്ക് സർക്കാർ നിർദേശം നൽകി. ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കൽ തൽകാലം വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇപ്പോൾ നടക്കുന്ന യുദ്ധം എത്രനാൾ നീളുമെന്നാണ് കേന്ദ്രസർക്കർ ഉറ്റുനോക്കുന്നത്. മുൻകരുതലെന്ന നിലയ്ക്കാണ് വ്യോമസേനയ്ക്കും നാവിക സേനയ്ക്കും ജാഗ്രത നിർദേശം നൽകിയത്. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നേക്കും. ഈജിപ്ത്, ജോർദ്ദൻ തുടങ്ങിയ ഇസ്രയേലിന്റെ അയൽരാജ്യങ്ങളുമായി ഇന്ത്യക്ക് നിലവിൽ നല്ല ബന്ധമാണുള്ളത്. ഒഴിപ്പിക്കൽ വേണ്ടി വന്നാൽ ഈ രാജ്യങ്ങളുടെ നേതാക്കളുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിക്കും.