കേരളത്തിൽ ബിജെപി ഭരണം വരണമെന്ന് ക്രൈസ്തവർ ആഗ്രഹിക്കുന്നു: കെ സുരേന്ദ്രൻ

single-img
9 April 2023

കേരളത്തിൽ ബിജെപിയുടെ ഭരണം വേണമെന്ന് ക്രൈസ്തവർ ആഗ്രഹിക്കുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള വിശ്വാസം ക്രൈസ്തവർക്ക് ഇരട്ടിച്ചെന്നും ബിജെപി ഭരണത്തിൽ തങ്ങൾ പൂർണ്ണ സുരക്ഷിതരായിരിക്കുമെന്ന് ക്രൈസ്തവർക്ക് ഉറപ്പുണ്ടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

‘ കേരളത്തിൽ ബിജെപി ഭരണം വരണമെന്ന് ക്രൈസ്തവർ ആഗ്രഹിക്കുന്നുണ്ട്. അവർ വലിയ പിന്തുണയാണ് നൽകുന്നത്. ഈ പിന്തുണ കണ്ടിട്ട് ഇരു മുന്നണികൾക്കും ഹാലിളകിയിരിക്കുകയാണ് ‘, സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, ഈസ്റ്റർ ദിനത്തിൽ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളും സഭാ അധ്യക്ഷന്മാരെയും ബിജെപി നേതാക്കൾ സന്ദർശിച്ചിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവരെ കൈപ്പിടിയിലാക്കാനുള്ള ഒരു നീക്കം കൂടിയാണ് ബിജെപി ഈസ്റ്റര്‍ ദിനത്തില്‍ നടത്തുന്നത് എന്നതാണ് രാഷ്ട്രീയ വിലയിരുത്തല്‍