ജെയ്ക്കിനായി മുഖ്യമന്ത്രി 24 ന് പുതുപ്പള്ളിയിലെത്തും

single-img
13 August 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയ്ക് സി തോമസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. ഈ മാസം 24 ന് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി അയർക്കുന്നത്തും പുതുപ്പള്ളിയിലും ചേരുന്ന എൽഡിഎഫിന്റെ യോ​ഗങ്ങളിൽ പങ്കെടുക്കും.

എന്നാൽ, ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാർ പങ്കെടുക്കുന്നില്ല. 31 ന് ശേഷമാണ് രണ്ടാം ഘട്ട പ്രചാരണംആരംഭിക്കുന്നത്. വ്യക്തിപരമായ ആക്രമണം പ്രചാരണ വേദിയിൽ വേണ്ടെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. പുതുപ്പള്ളിയിൽ രാഷ്ട്രീയം മാത്രം പറയും. സംസ്ഥാനത്തെ വികസനം തടസപ്പെടുത്തുന്ന പ്രതിപക്ഷ നയം ആയുധമാക്കണമെന്നും കേന്ദ്രത്തിന്റെ നയസമീപനങ്ങൾ ചർച്ചയാക്കണമെന്നുമാണ് സിപിഎമ്മിന്‍റെ തീരുമാനം.