മൂന്ന് പള്ളികൾ കത്തിച്ചു; മണിപ്പൂരിലെ സംഘര്‍ഷം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം: സിബിസിഐ

single-img
6 May 2023

ആഭ്യന്തര സംഘർഷം രൂക്ഷമായ മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവര്‍ക്കെതിരായ അക്രമം ഞെട്ടിക്കുന്നതെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. സംസ്ഥാനത്തെ സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടിയെക്കുണമെന്നും സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

ഇതുവരെ കലാപത്തില്‍ മൂന്ന് പള്ളികള്‍ അഗ്‌നിക്കിരയാക്കിയെന്ന് അദേഹം പത്രക്കുറിപ്പില്‍ ആരോപിച്ചു. നിരവധി സ്ഥലങ്ങളില്‍ നിന്ന് നിരവധി പേര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. വളരെ വൈകിയാണ് കലാപം തടയുന്നതില്‍ മണിപ്പൂര്‍ പൊലീസ് ഇടപെട്ടത്. സംഘര്‍ഷം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

അതേസമയം, മണിപ്പൂരില്‍ പട്ടികവര്‍ഗ പദവിയെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ മരണസംഖ്യ ഉയരുന്നു. സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് 54 പേരാണ് ഇതുവരെ സംഘര്‍ഷത്തില്‍ മരിച്ചത്.