മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

14 April 2023

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിച്ചു. ഞായറാഴ്ച രാവിലെ 11 മണിക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിച്ചതായി അധികൃതർ അറിയിച്ചു. ആദ്യമായാണ് സിബിഐ അഴിമതിക്കേസിൽ എഎപി ദേശീയ കൺവീനറെ ചോദ്യം ചെയ്യാൻ വിളിക്കുന്നത്.
ഇപ്പോൾ റദ്ദാക്കിയ ഡൽഹി എക്‌സൈസ് നയം 2021-22 രൂപീകരിച്ചതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ച് ഫെബ്രുവരി 26ന് എഎപി നേതാവും അന്നത്തെ ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ഏജൻസി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.