മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ല; ചോര ഒഴുക്കിയും ബഫര്‍സോണ്‍ തടയും: താമരശ്ശേരി ബിഷപ്പ്

single-img
19 December 2022

തനിക്ക് ജീവനുള്ള കാലത്തോളം ബഫര്‍സോണ്‍ അനുവദിക്കില്ലെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ മറ്റുള്ള സംസ്ഥാനങ്ങൾ സ്റ്റേ വാങ്ങി. കേരളം എന്തുകൊണ്ട് സ്റ്റേ വാങ്ങിയില്ല. ഉപഗ്രഹ സര്‍വ്വേക്ക് പിന്നില്‍ നിഗൂഢതയുണ്ടെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ അടിമുടി സംശയമുണ്ട്. മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ല. ഈ സര്‍ക്കാരിന് മുന്നിലും തോല്‍ക്കില്ല. ചോര ഒഴുക്കിയും ബഫര്‍സോണ്‍ തടയുമെന്ന് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

അതേസമയം, ബഫർസോണിൽ ഉന്നതതലയോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചിട്ടുണ്ട്. നാളെയാണ് യോഗം. സംസ്ഥാനത്തെ റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഉന്നതതലയോഗത്തിൽ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.