ഇന്ത്യ സഖ്യം വിജയിച്ചാൽ പ്രധാനമന്ത്രി കസേരയിൽ ലേലം വിളി നടക്കും: പ്രധാനമന്ത്രി

single-img
24 April 2024

ഇത്തവണ ലോക് സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഇന്ത്യ സഖ്യം വിജയിച്ചാൽ പ്രധാനമന്ത്രി കസേരയിൽ ലേലം വിളിയായിരിക്കും നടക്കുകയെന്ന് നരേന്ദ്ര മോദി. തുടർന്നുള്ള ഓരോ വർഷവും സഖ്യത്തിന് ഓരോ പ്രധാനമന്ത്രിമാരായിരിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ടെന്നും മോദി പറഞ്ഞു.

അതുകൊണ്ടുതന്നെ 5 വർഷം 5 പേർ രാജ്യം ഭരിക്കണോയെന്നും പ്രധാനമന്ത്രി ചോദിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി കസേര ലേലം വിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തരുതെന്നും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.