കർണാടക തെരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രചാരണത്തിന് അനിൽ ആന്റണിയും

single-img
27 April 2023

മെയിൽ നടക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് അനിൽ ആന്റണിയും പങ്കെടുക്കും. 1, 2 തീയതികളിലാണ് അനിൽ ആന്റണി പ്രചാരണത്തിനിറങ്ങുക. പ്രധാനമന്ത്രി കേരളത്തിൽ പങ്കെടുത്ത ‘യുവം’ പരിപാടിയിൽ അനിൽ ആന്റണിക്ക് മുന്‍ നിരയില്‍ സ്ഥാനം ലഭിച്ചിരുന്നു.

ഇത്തവണ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ എ കെ ആന്റണിയുടെ മകനെ ഇറങ്ങി കോണ്‍ഗ്രസ് ശക്തി പ്രദേശങ്ങളില്‍ പ്രചാരണം നടത്താനാണ് ബിജെപിയുടെ നീക്കം.കേരളത്തിലെ , യുവം പരിപാടിയിൽ അനിൽ ആന്റണി നടത്തിയ പ്രസം​ഗത്തിലെ പിഴവ് സോഷ്യൽ മീഡിയയിൽ വൈറലായി. 125 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ട് എന്ന പരാമർശമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.

നിലവിൽ കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മേയ് 10 നാണ് നടക്കുക. വോട്ടെണ്ണൽ മേയ് 13ന് ആണ്.