എഐ ക്യാമറ ഇടപാട്: പ്രധാന രേഖകളിൽ ഒന്ന് നാളെ പുറത്തുവിടുമെന്ന് വിഡി സതീശൻ

single-img
5 May 2023

സംസ്ഥാനത്തെ എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഒരു പ്രധാന രേഖ നാളെ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണെന്ന് പറഞ്ഞ അദ്ദേഹം ആ പെട്ടി കയ്യിൽ വെക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്നും കുറ്റപ്പെടുത്തി.

ആദ്യ പിണറായി സർക്കാരിന്റെ കാലത്തിൽ നടന്ന നാല് അഴിമതികൾ ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കേരളത്തിലെ യൂത്ത് കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണ് ഇപ്പോൾ നടത്തുന്നതെന്നും തങ്ങളുടെ കാലത്ത് ഇത്രയും വലിയ സമരങ്ങൾ നടന്നിട്ടില്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അതേസമയം, ഇന്ന് ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ആദ്യ ദിവസത്തെ ചർച്ചകളിൽ എഐ ക്യാമറ വിവാദം വന്നില്ല.