പാകിസ്ഥാനില്‍ അഭയം തേടിയ അഫ്ഗാന്‍ ഗായിക ഹസീബ നൂറി വെടിയേറ്റ് മരിച്ചു

single-img
17 July 2023

പാകിസ്ഥാനില്‍ അഭയം തേടിയ പ്രശസ്ത അഫ്ഗാന്‍ ഗായിക ഹസീബ നൂറി വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുഹൃത്തായ കൊസ്‌ബോ അഹ്‌മദി, ഹസിബ നൂറിയുടെ മരണം സ്ഥിരീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

ഇന്നലെയായിരുന്നു ഹസീബ നൂറി വെടിയേറ്റ് മരിച്ചത്. അക്രമികള്‍ ആരാണെന്നോ കൊലപാതക ലക്ഷ്യമെന്താണെന്നോ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഹസിബ നൂറിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍.

അഫ്‌ഗാനിസ്ഥാനിൽ ടിവി ചാനലുകളായ എരിയാന ടെലിവിഷന്‍, എഎംസി ടിവി എന്നിവയിലെ പ്രകടനങ്ങളിലൂടെയാണ് താരം പ്രശസ്തയായത്. അവിടെ താലിബാന്‍ ഭരണം ഏറ്റെടുത്തതിനു പിന്നാലെ ഹസിബ നൂറി പാകിസ്ഥാനില്‍ അഭയം തേടുകയായിരുന്നു.