അത് പാചകക്കാരി; വിജയാഘോഷത്തിൽ കണ്ണീരോടെ കെട്ടിപ്പിടിച്ച സ്ത്രീ മെസ്സിയുടെ മാതാവല്ല

single-img
21 December 2022

ലോകകപ്പ് നേടിയതോടെ പരസ്പരം കെട്ടിപ്പിടിച്ചും ആരാധകരെ അഭിവാദ്യം ചെയ്തും ലുസൈല്‍ സ്റ്റേഡിയത്തെ മറ്റൊരു ബ്യൂണസ് ഐറിസ് ആക്കി ലിയോണല്‍ മെസിയും കൂട്ടരും മാറ്റിയിരുന്നു . ഈ ആഘോഷത്തിനിടെ ഗ്രൗണ്ടില്‍ കണ്ണീരോടെ ഒരു സ്ത്രീ മെസിയെ കെട്ടിപ്പിടിച്ച് വിതുമ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറല്‍ ആയിരുന്നു.

മെസിയും തിരികെ കണ്ണീരോടെയാണ് തിരികെ സ്ത്രീയെ കെട്ടിപ്പിടിച്ചത്. ഇത് മെസ്സിയുടെ മാതാവായിരുന്നു എന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പക്ഷെ , ഇപ്പോള്‍ ആ സ്ത്രീ മെസിയുടെ അമ്മയായിരുന്നില്ല എന്നാണ് പുതിയ വിവരങ്ങള്‍. ലോക കിരീടം നേടിയ പ്രിയ താരത്തെ കെട്ടിപ്പിടിച്ച് വിതുമ്പിയത് അര്‍ജന്‍റീന ടീമിന്‍റെ പാചകക്കാരിയായ അന്‍റോണിയ ഫരിയാസ് ആണ്.

അതേസമയം, ലോക കിരീടവും മെസിയും കൂട്ടരും നാട്ടില്‍ തിരിച്ചെത്തിയതിന്‍റെ ആഘോഷത്തിലാണ് അര്‍ജന്‍റീന. ലോകകപ്പ് നേട്ടത്തിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പും അര്‍ജന്‍റീനന്‍ ഇതിഹാസം പങ്കുവെച്ചിരുന്നു. ആരാധകര്‍ക്കും ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും നന്ദി പറഞ്ഞ മെസി ഈ വിജയം മറഡോണയുടേത് കൂടിയാണ് എന്ന് കുറിച്ചു.