ക്ലാസ് മുറിയില്‍ ഫാന്‍ പൊട്ടി തലയിലേക്ക് വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പരിക്ക്
30 August 2022
ന്യൂഡല്‍ഹി: ക്ലാസ് മുറിയില്‍ ഫാന്‍ പൊട്ടി തലയിലേക്ക് വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പരിക്ക്.
സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനി ചികിത്സയിലാണ്.
ഡല്‍ഹി നംഗ്ലോയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ക്ലാസ് നടക്കുന്നതിനിടെയാണ് ഫാന്‍ പൊട്ടി പെണ്‍കുട്ടിയുടെ തലയില്‍ വീണത്.
മഴയത്ത് മേല്‍ക്കൂര ഈര്‍പ്പമുള്ളതായി തീര്‍ന്നിരുന്നു. മഴത്തുള്ളികള്‍ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു. മേല്‍ക്കൂരയിലെ നനവാകാം ഫാന്‍ പൊട്ടിവീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.