ആളുകളെ ഭീതിയിലാഴ്ത്തി ജപ്പാനിൽ നദി ചുവന്ന നിറമായി മാറി

single-img
29 June 2023

ജപ്പാനിലുള്ള ഒകിനാവയിലെ നാഗോ സിറ്റിയിലെ നദി, പെട്ടെന്നുള്ള നിറംമാറ്റത്തിലൂടെ പ്രദേശവാസികളെയും സന്ദര്‍ശകരെയും ഭീതിയിലാഴ്ത്തി. ബീറിനോടൊപ്പം ചേര്‍ക്കുന്ന ഫുഡ് കളറിംഗാണ് നദി രക്തവര്‍ണ്ണമായി കാണപ്പെട്ടതിന് കാരണം. ബ്രൂവറിയിൽ നിന്നുള്ള കൂളിംഗ് സിസ്റ്റങ്ങളിലൊന്നില്‍ നിന്നാണ് ചോര്‍ച്ച ആരംഭിച്ചത്. രാവിലെ 9.30 ഓടെയാണ് ചോർച്ച നിര്‍ത്തിയതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓറിയോണ്‍ ബ്രൂവറീസ് പിന്നീട് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ‘വലിയ കുഴപ്പങ്ങളും ആശങ്കകളും ഉണ്ടാക്കിയതിന്’ ക്ഷമാപണം നടത്തി. ഫുഡ് കളറിംഗ് രാസവസ്തു ഡൈ നദിയില്‍ ചോര്‍ന്നത് തുറമുഖത്തിന്റെ നിറമാകാന്‍ കാരണമായെന്നും ഇത് ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നില്ലെന്നും അവര്‍ വിശദീകരിച്ചു.

സൗന്ദര്യവര്‍ദ്ധക വ്യവസായങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഇത് ‘സാധാരണയായി സുരക്ഷിതമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതേസമയം, എങ്ങനെയാണ് ചോര്‍ച്ചയുണ്ടായത് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ജാപ്പനീസ് ബിയര്‍ കമ്പനിയുടെ പ്രസിഡന്റ് ഹാജിം മുറാനോ പറഞ്ഞു. ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.