പാർലമെന്റിന് സമീപം ഒരാൾ സ്വയം തീകൊളുത്തി; പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു

single-img
6 April 2023

ഇന്ന് പാർലമെന്റ് മന്ദിരത്തിന് സമീപം ഒരാൾ സ്വയം തീകൊളുത്താൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. രോഹിണി നിവാസിയായ രാജ് കുമാർ ശർമ്മയാണ് ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത്. ഇയാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പിന്തുണച്ചും മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

സംഭവം നടന്ന ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ്, “രാജ്യത്തെ രക്ഷിക്കൂ ” എന്ന് ഇയാൾ വിളിച്ചുപറയുന്നത് കേട്ടു. അതേസമയം, ഇദ്ദേഹം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.