Latest News • ഇ വാർത്ത | evartha

ഉള്ളി വില വീണ്ടും വര്‍ധിക്കുന്നു; കിലോയ്ക്ക് 173 രൂപ

സംസ്ഥാനത്ത് ഉള്ളി വില വീണ്ടും കുതിച്ചുയരുന്നു. റെക്കോര്‍ഡ് വിലയിലാണ് ചെറിയുള്ളി വില്‍ക്കുന്നത്. ചെറിയുള്ളി കിലോയ്ക്ക് 173 രൂപയാണ് ഇപ്പോഴത്തെ വില.അതേ സമയം ഉള്ളിവില നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍.

മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ സദാചാരഗുണ്ടാ ആക്രമണം;എം രാധാകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കേരള കൗമുദി

തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സദാചാര ഗുണ്ടാ ആക്രണം നടത്തിയ പ്രസ് ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്. ഇയാള്‍ പ്രൂഫ് റീഡറായി ജോലി ചെയ്യുന്ന മാധ്യമസാഥാപനമായ കേരള കൗമുദിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

കൈവെട്ട് കേസ് അവസാനിപ്പിക്കാന്‍ പൊലീസിന് വാഗ്ദാനം ചെയ്തത് 5 ലക്ഷം രൂപ കൈക്കൂലി; തുറന്നു പറഞ്ഞ് റിട്ട. എസ് പി പി എന്‍ ഉണ്ണിരാജന്‍

2010 ജൂലൈയില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയത് ഒരു സംഘം .എന്നാല്‍ പ്രതികളായി ഹാജരായത് മറ്റൊരു സംഘമാണെന്ന് മുന്‍ എസ് പി പി എന്‍ ഉണ്ണി രാജന്‍ പറയുന്നു.കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു അത്. ഹാജരായ പ്രതികളെ വച്ച് കേസവസാനിപ്പിക്കാന്‍ പൊലീസിന് വാഗ്ദാനം ചെയ്തത് 5 ലക്ഷം രൂപയാണെന്നും ലേഖനത്തില്‍ പറയുന്നു.

ശബരിമല യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്

ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ.വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയിലാണന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.

ബിജെപി എംഎല്‍എമാരുടെ ശിവസേനയിലേക്കുള്ള കുത്തൊഴുക്ക് തുടരുന്നു; എന്‍ഡിഎ കക്ഷികള്‍ക്ക് ആത്മവിശ്വാസം കൂടും

മഹാരാഷ്ട്രയില്‍ ബിജെപിക്ക് നേരിട്ട തിരിച്ചടി തുടരുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശിവസേനയിലേക്കുള്ള ബിജെപി എംഎല്‍എമാരുടെ കുത്തൊഴുക്ക് തടയാന്‍ ഇനി ബിജെപിക്ക് സാധിച്ചേക്കില്ല

ദേശീയ മറൈന്‍ ഫിഷറീസ് നിയന്ത്രണ പരിപാലന ബില്‍ ഉടന്‍;എല്ലാ യാനങ്ങള്‍ക്കും കേന്ദ്രരജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കടലില്‍ എല്ലാവിധ മത്സ്യബന്ധന യാനങ്ങള്‍ക്കും കേന്ദ്രരജിസ്‌ട്രേഷന്‍ കൂടി നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചന.

ആംഗ്ലോ ഇന്ത്യാക്കാർക്കുള്ള പാര്‍ലമെന്റിലെ സംവരണം നീക്കി കേന്ദ്രസര്‍ക്കാര്‍

ലോക്‌സഭയില്‍ ആഗ്ലോ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സംവരണം കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

എംപിമാര്‍ പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷ്യ സബ്സിഡി ഒഴിവാക്കുന്നു; ലാഭം പ്രതിവര്‍ഷം 17 കോടി രൂപ

ലോക്‌സഭയുടെ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന.

ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണം ; സിബിഐ പുനരാന്വേണം ഉറപ്പുനല്‍കി കേന്ദ്രആഭ്യന്തരമന്ത്രി

സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍ഗോഡ് ചെമ്പരിക്ക ഖാസിയുമായിരുന്ന സിഎം അബ്ദുല്ല മുസ്ല്യാരുടെ ദുരൂഹമരണം സിബിഐ പുനരാന്വേഷിക്കുമെന്ന് ഉറപ്പ്

ഉള്ളികിലോയ്ക്ക് 25 രൂപ; തിക്കിലും തിരക്കിലും ആളുകള്‍ക്ക് പരുക്ക്

വിജയനഗരിയിലെ സര്‍ക്കാരിന്റെ ഉള്ളി വില്‍പ്പന കേന്ദ്രത്തിലേക്ക് ് ആയിരക്കണക്കിന് ആളുകളാണ് ഇരച്ചുകയറിയത്.