പിആർഡി ഉദ്യോഗസ്ഥർ ചെവിക്ക് നുള്ളിക്കോ ; സർക്കാർ പരസ്യത്തിനെതിരെ രമേശ് ചെന്നിത്തല

single-img
5 March 2026

സിപിഎം ക്യാമ്പെയിൻ പിന്തുടർന്ന് പിആർഡി. യുഡിഎഫ് കാലത്തെ പരിഹസിക്കുന്ന പരസ്യം പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.ഇരുണ്ട കാലം എന്ന പേരിലായിരിന്നു സിപിഎം ക്യാമ്പെയിൻ. യുഡിഎഫ് കാലത്തെ വീഴ്ചകൾ വാർത്താരൂപത്തിലാക്കിയാണ് പരസ്യം.

പിന്നാലെ സർക്കാർ പരസ്യത്തിനെതിരെ കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രം​ഗത്തെത്തി. പിആർഡിയുടേത് രാഷ്ട്രീയ പരസ്യമാണെന്നും ഒരുകാലത്തും പിആർഡി ചെയ്യാത്തതാണെന്നും അദ്ദേഹം പറഞ്ഞു. പിആർഡി ഉദ്യോഗസ്ഥർ ചെവിക്കു നുള്ളിക്കോ, ഇതിനൊക്കെ അവർ മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.