വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡ്: രാജ്യദ്രോഹകുറ്റമാണ് യൂത്ത് കോൺഗ്രസ് ചെയ്തിരിക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

single-img
25 November 2023

യൂത്ത് കോണ്ഡഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . വ്യാജമായി തെരഞ്ഞെടുപ്പ് ഐഡി കാർഡ് തയ്യാറാക്കിയ യൂത്ത് കോൺഗ്രസ്, ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കേണ്ട തിരിച്ചറിയൽ കാർഡിൽ കൃത്രിമത്വം കാണിക്കുന്നത് വഴി രാജ്യദ്രോഹകുറ്റമാണ് യൂത്ത് കോൺഗ്രസ് ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസിലെ വിഭാഗീയ പ്രവർത്തനമായി ഇതിനെ കാണാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.