ഒരു ചെറുപ്പക്കാരൻ ഇന്ത്യ മുഴുവൻ നടക്കുന്നു: രാഹുൽ ഗാന്ധിയെ പുകഴ്ത്തി രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്

single-img
4 January 2023

ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് രാമജന്മഭൂമി മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയെ പ്രശംസിച്ചു രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് രംഗത്ത്

‘രാജ്യത്തിന് വേണ്ടി കാൽനടയായി നടക്കുന്ന യുവാവ്’ എന്നാണ് രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് രാഹുൽ ഗാന്ധിയെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ നടപടിയെ ഞാൻ അഭിനന്ദിക്കുന്നു. അതിൽ തെറ്റൊന്നുമില്ല, ഞാൻ ആർഎസ്എസ് പ്രവർത്തകനാണ്, ആർഎസ്എസ് ഒരിക്കലും ഭാരത് ജോഡോ യാത്രയെ അപലപിച്ചിട്ടില്ല എന്നും ചമ്പത് റായ് കൂട്ടിച്ചേർത്തു.

അദ്ദേഹം ഈ കഠിനമായ കാലാവസ്ഥയിൽ നടക്കുന്നു, ഇത് അഭിനന്ദിക്കേണ്ടതാണ്. എല്ലാവരും രാജ്യത്തിന്റെ യാത്ര നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്ര ഉത്തർപ്രദേശിൽ പ്രവേശിക്കുന്നതിന് ഒരു ദിവസം മുമ്പ്, രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്, രാഹുൽ ഗാന്ധിക്ക് യാത്രയിൽ വിജയവും നല്ല ആരോഗ്യവും ദീർഘായുസ്സും അശാസിച്ചിരുന്നു. ജനങ്ങളുടെ താൽപ്പര്യത്തിനും ജനങ്ങളുടെ സന്തോഷത്തിനുമായി ‘സർവജൻ ഹിതയ് സർവ്വജൻ സുഖായ്’ എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണ് നിങ്ങൾ പ്രവർത്തിക്കുന്നത് എന്നും, ശ്രീരാമന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കും എന്നും രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് ആശംസയിൽ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച, ഭാരത് ജോഡോ യാത്രയെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ മുൻ മേധാവി എഎസ് ദുലത്ത്, ശിവസേന എംപി പ്രിയങ്ക ചതുർവേദി എന്നിവർ ചേർന്ന് ഉത്തർപ്രദേശിലേക്ക് സ്വാഗതം ചെയ്തു. പ്രിയങ്ക ഗാന്ധി യൂപിയിലുടനീളം യാത്രയെ അനുഗമിക്കും. മായാവതിയും അഖിലേഷ് യാദവും യാത്രയ്ക്ക് ആശംസകൾ അറിയിച്ചെങ്കിലും പങ്കെടുക്കില്ല.