45 വർഷത്തിനുശേഷം കരകവിഞ്ഞ് യമുന;രാജ്യതലസ്ഥാനം പ്രളയ ഭീഷണിയിൽ


കനത്ത മഴയെ തുടര്‍ന്ന് മുന നദിയിലെ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയില്‍. നിലവില്‍ 207.55 മീറ്ററാണ് യമുന നദിയിലെ ജലനിരപ്പ്. യമുന കരകവിഞ്ഞൊഴുകിയതോടെ നദീതീരങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. നിരവധി വീടുകളിലും വാണിജ്യ കേന്ദ്രങ്ങളിലും വെള്ളം കയറി. ഈ സാഹചര്യത്തില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ചു.
സര്‍കാര്‍ മഴക്കെടുതി നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് നേരത്തെ കെജ്രിവാള്‍ അറിയിച്ചിരുന്നു. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി വെള്ളപൊക്ക സാധ്യത പ്രദേശങ്ങളില്‍ ഡെല്‍ഹി പൊലീസ് ജനം ഒരുമിച്ചുകൂടുന്നതിന് ഉള്‍പെടെ നിയന്ത്രണമേര്‍പെടുത്തി.
നദിയിലെ ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് ജലവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ക്രമാതീതമായാണ് യമുനയിലെ ജലനിരപ്പ് ഉയര്‍ന്നത്. വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് ഓള്‍ഡ് റെയില്‍വേ മേല്‍പാലത്തിലൂടെയുള്ള വാഹന ഗതാഗതവും ട്രെയിന്‍ സര്‍വിസും നിര്‍ത്തിവെച്ചു.